കുറുപ്പംപടി: മുടക്കുഴ പഞ്ചായത്ത് യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ സ്വന്തമായി ദൈനംദിന വിശേഷങ്ങൾ എഴുതി ഡയറി ഉണ്ടാക്കി. പ്രകാശനകർമ്മം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഡോളി ബാബു അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.ജെ. മാത്യു. ജോസ് എ.പോൾ, അദ്ധ്യാപകരായ ഷിജി മാത്യു, ലീല സുനിൽ, ജയശ്രീ , പി.ടി.എ വൈസ് പ്രസിഡന്റ് അനീഷ്, നിമിത എന്നിവർ പ്രസംഗിച്ചു.