 
നെടുമ്പാശേരി: പെരിയാറിന് കുറുകെ നീന്തി ചരിത്രംകുറിച്ച പുതുവാശേരി കട്ടപ്പിള്ളിവീട്ടിൽ കളരി ഗുരുക്കളായ സുധീറിന്റെയും റിനൂഷയുടെയും മകനും യു.കെ.ജി വിദ്യാർത്ഥിയുമായ മുഹമ്മദ് ഖയ്യിസിനെ ചെങ്ങമനാട് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി ആദരിച്ചു. ജില്ലാ പ്രസിഡന്റ് ഹംസ പറക്കാട്ട് ഉപഹാരം നൽകി. പ്രസിഡന്റ് കെ.എം. അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാസർ മുട്ടത്തിൽ, കെ.എ. ബഷീർ, സി.കെ. അമീർ, എം.എ. സൈദ് മുഹമ്മദ്, സജീർ അറക്കൽ, ശിഹാബ് കുന്നത്ത്, പി.പി. ഇബ്രാഹിംകുട്ടി, അബ്ദുൽ ഖാദർ, മുഹമ്മദാലി കട്ടപ്പിള്ളി തുടങ്ങിയവർ സംബന്ധിച്ചു.