
കരുനാഗപ്പള്ളി: പ്രമുഖ ജുവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ നവീകരിച്ച കരുനാഗപ്പള്ളി ഷോറൂമിന്റെ ഉദ്ഘാടനം എം.എൽ.എമാരായ സി.ആർ മഹേഷ്, സുജിത്ത് വിജയൻ പിള്ള എന്നിവർ ചേർന്ന് നിർവഹിച്ചു. എൻ.എസ്.എസ് സ്റ്റേറ്റ് ട്രഷററും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ: എൻ.വി അയ്യപ്പൻ പിള്ള ഭവന നിർമ്മാണ ധനസഹായം ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു,
തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി, കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ, എസ്.എൻ.ഡി.പി കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ സുശീലൻ, എസ്.എൻ.ഡി.പി കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ, ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ: എസ് അബ്ദുൽ നാസർ, മലബാർ ഗ്രൂപ്പ് എക്‌സിക്കുട്ടീവ് ഡയറക്ടർ ഷറീജ് വി.എസ്, കോർപ്പറേറ്റ് മേധാവി ആർ. അബ്ദുൽ ജലീൽ, റീജിയണൽ മേധാവി സുബൈർ എം പി, സോണൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.