കൊച്ചി: കളമശേരി നുവാൽസിൽ പതിനേഴാമത് ബിരുദദാന ചടങ്ങ് നടന്നു. ബി.എ, എൽ.എൽ.ബി, എൽ.എൽ.എം, പി. എച്ച്.ഡി വിഭാഗങ്ങളിലായി 125 പേർക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്. സുപ്രീം കോടതി ജഡ്ജിയും നുവാൽസ് വിസിറ്ററുമായ ജസ്റ്റിസ് ശുധാൻശു ധൂലിയ മുഖ്യാതിഥി ആയിരുന്നു. നുവാൽസ് ചാൻസലറും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് എ.ജെ. ദേശായി ബിരുദ വിതരണം നിർവഹിച്ചു.
ഹൈബി ഈഡൻ എം.പി , ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, സ്റ്റേറ്റ് അറ്റോർണി എൻ. മനോജ് കുമാർ എന്നിവരും എക്‌സിക്യൂട്ടീവ് കൗൺസിൽ, ജനറൽ കൗൺസിൽ, അക്കാഡമിക് കൗൺസിൽ അംഗങ്ങളും റജിസ്ട്രാർ ഡോ. ലിന അക്ക മാത്യുവും പങ്കെടുത്തു. ചടങ്ങിൽ എൻഡോവ്‌മെന്റ് അവാർഡുകളും വിതരണംചെയ്തു. ബി.എ, എൽ.എൽ.ബി ക്ക് നേഹ മരിയ ആന്റണി ഒന്നാം റാങ്കും യു. മഹതി രണ്ടാംറാങ്കും എൽ. എൽ. എമ്മിന് ചന്ദ്രശേഖർ വി. പിള്ള ഒന്നാംറാങ്കും കരസ്ഥമാക്കി.