
തൃപ്പൂണിത്തുറ: 45.2 ഗ്രാം തൂക്കം വരുന്ന നൈട്രാസെപാം ഗുളികകളുമായി തൃപ്പൂണിത്തുറ വൈക്കം റോഡ് വിദ്യാനിവാസിൽ മുകുന്ദിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. 10 മില്ലിഗ്രാമിന്റെ 80 ഗുളികകളുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 6.45 ഓടെ കണ്ണൻകുളങ്ങര ജംഗ്ഷനു സമീപത്തുനിന്നാണ് ഇയാൾ പിടിയിലായത്. എസ്.ഐ എം. പ്രദീപിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.