 
കോലഞ്ചേരി: കോലഞ്ചേരി എം.ഒ.എസ്.സി നഴ്‌സിംഗ് കോളേജിലെ 18-ാമത് ബാച്ച് ബി.എസ്‌സി നഴ്‌സിംഗ് വിദ്യാർത്ഥികളുടെ പ്രായോഗിക പരിശീലനത്തിന്റെ ഉദ്ഘാടനം ആശുപത്രി സി.ഇ.ഒയും സെക്രട്ടറിയുമായ ജോയ് പി. ജേക്കബ് നിർവഹിച്ചു. ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് ജിഷ ജോസഫ്, നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. എൻ.എ. ഷീല ഷേണായി എന്നിവർ 'ഫ്ളോറൻസ്' ദീപം തെളിച്ചു.
വൈസ് പ്രിൻസിപ്പൽ ഡോ. നമിത സുബ്രഹ്മണ്യം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. മിനി ഐസക്ക്, ഫാ. ജോൺ കുര്യാക്കോസ്, ഇഷ അബുബക്കർ, ജിനി സ്‌കറിയ എന്നിവർ സംസാരിച്ചു.