കൊച്ചി: എസ്.എൻ.ഡി.പി യോഗം വൈറ്റില ശാഖാ വനിതാ സംഘം ആരംഭിക്കുന്ന കുമാരി സംഘത്തിന്റെ ഉദ്ഘാടനവും ദേശീയ അന്തർദേശീയ രംഗങ്ങളിൽ കഴിവു തെളിയിച്ച പ്രതിഭകൾക്ക് അനുമോദനവും നടന്നു. യോഗം കൗൺസിലർ ഷീബ ഉദ്ഘാടനം ചെയ്തു. കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് ടി.ജി.സുബ്രഹ്മണ്യൻ, സെക്രട്ടറി​ ടി.പി.അജിത്കുമാർ, വനി​താസംഘം യൂണി​യൻ കൺ​വീനർ വിദ്യ സുധീഷ്, വൈസ് പ്രസി​ഡന്റ് സി.എൻ. വിദ്യാനന്ദൻ, പി.വി.പുരുഷോത്തമൻ, എ.എസ്. മനോഹരൻ, ദേവിക രാജേഷ്, അഡ്വ. ശ്രീജ രഞ്ജിത്ത്, സന്ധ്യ സതീശൻ, ശ്രീദേവി അഭിഷേക് എന്നിവർ സംസാരിച്ചു. ശ്രീജ രഞ്ജിത്ത്, ശ്രീദേവി അഭിഷേക്, വൈഷ്ണവി രാജേഷ്, ദേവിക രാജേഷ് എന്നിവരെ അനുമോദിച്ചു.