u

കാഞ്ഞിരമറ്റം: ലോറിക്കടിയിലേക്ക് സ്കൂട്ടർ മറിഞ്ഞ് ചെത്തിക്കോട് പടിഞ്ഞാറേക്കര ചിറക്കച്ചാലിൽ പി.എം. ബേബി (63) ലോറികയറി മരിച്ചു. വെള്ളിയാഴ്ച രാത്രി 10 മണിയോടെ കാഞ്ഞിരമറ്റം - പുത്തൻകാവ് റോഡിലായിരുന്നു അപകടം. പുത്തൻകാവ് ഭാഗത്തു നിന്ന് കാഞ്ഞിരമറ്റത്തേക്ക് പോവുകയായിരുന്നു ബേബി. എതിരെ വന്ന കാറിൽ തട്ടാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ബേബിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് സൗത്ത് പറവൂർ സെന്റ് ജോൺസ് സിറിയൻ യാക്കോബായ വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: കാഞ്ഞിരമറ്റം മേലോത്തു കുടുബാംഗം ഓമന. മക്കൾ: ബിൻസി (കാനഡ), എൽദോ (ഇൻഫോസിസ്, ബംഗളൂരു; പ്രസിഡന്റ്, പ്രൊഫഷണൽ കോൺഗ്രസ്, എറണാകുളം). മരുമക്കൾ: എൽദോ ജോസ് (കാനഡ), ബെസ്നി (ബംഗളൂരു).