
കൊച്ചി: വിശിഷ്ട സമ്മാനമായി നൽകാവുന്ന അൽ ഫത്ഹ് സ്വർണ നാണയങ്ങൾ അൽ മുക്താദറിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാക്കും. ഇതിന്റെ വിപണനോദ്ഘാടനം ഇടപ്പള്ളി ഷോറൂമിൽ നടന്നു. വിവാഹ വധുവിന് ഇരട്ടി സ്വർണ്ണ സമ്മാന പദ്ധതി ഒന്നാം സീസണിന്റെ നറുക്കെടുപ്പ് വിജയികൾക്ക് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ സമ്മാനങ്ങൾ നൽകി. വാങ്ങുന്ന സ്വർണത്തിന്റെ അതേ തൂക്കത്തിൽ ഒന്നാം സമ്മാനവും പകുതി സ്വർണം രണ്ടാം സമ്മാനവും 25 ശതമാനം മൂന്നാം സമ്മാനവുമാണ് നൽകിയത്. ഉപഭോക്താക്കളുടെ അഭ്യർത്ഥന മാനിച്ച് ഇരട്ടി സ്വർണ സമ്മാന പദ്ധതിയുടെ രണ്ടാം ഘട്ടം ജനുവരി യിൽ നടക്കും.
ആദ്യ ഇരട്ടി സ്വർണാഭരണ സമ്മാന പദ്ധതിയിലെ വിജയികൾക്ക് ഗ്രൂപ്പിന്റെ കോപ്ലിമെന്ററി ലൈഫ് ടൈം മെമ്പർഷിപ്പ് കാർഡ് നൽകുമെന്ന് അൽ മുക്താദിർ ഗ്രൂപ്പ് ചെയർമാൻ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു.