കൊച്ചി: മാവേലിക്കര ചെട്ടികുളങ്ങര ദേവീക്ഷേത്രം ഉപദേശക സമിതി സംബന്ധിച്ച തർക്കം തീർപ്പാക്കി ഹൈക്കോടതി. സമിതിയുടെ പേര് 'ചെട്ടിക്കുളങ്ങര ദേവീക്ഷേത്രം ഉപദേശക സമിതി' എന്നായിരിക്കുമെന്ന് ഉത്തരവിട്ടു. ശ്രീദേവി വിലാസം ഹിന്ദു മതകൺവെൻഷൻ ട്രസ്റ്റിനെ ഉപദേശകസമിതിയായി നിയമിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രനും, ജസ്റ്റിസ് ജി.ഗിരീഷും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം.
ഭക്തരായ എസ്.വിശ്വനാഥൻ, ആർ.രഘു, കണിമേൽ നാരായണൻ, ആർ.ഹരിദാസൻ നായർ എന്നിവർ നല്കിയ ഹർജിയിലാണ് ഉത്തരവ്.
ക്ഷേത്രം ഉപദേശകസമിതിയുടെ പേര് ചെട്ടികുളങ്ങര ദേവീക്ഷേത്രം ഉപദേശക സമിതി എന്നാക്കുന്നതിൽ എതിർപ്പില്ലെന്ന് ശ്രീദേവി വിലാസം ഹിന്ദു മതകൺവൻഷൻ ട്രസ്റ്റിന്റെ അഭിഭാഷകൻ അറിയിച്ചത് കോടതി രേഖപ്പെടുത്തി.