ആലുവ: ആലുവ നഗരസഭയിൽ ഏഴ് കോടി രൂപ അടങ്കൽ വരുന്ന 2024- 25ലെ വാർഷിക പദ്ധതിക്ക് വികസന സെമിനാർ അംഗീകാരം നൽകി. ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലത്തീഫ് പൂഴിത്തറ, മിനി ബൈജു, എം.പി. സൈമൺ, ലിസ ജോൺസൺ, ഫാസിൽ ഹുസൈൻ, കൗൺസിലർ ഗെയിൽസ് ദേവസി പയ്യപ്പിള്ളി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ചിന്നൻ ടി. പൈനാടത്ത്, സെക്രട്ടറി ഡി. ജയകുമാർ എന്നിവർ സംസാരിച്ചു.