ആലുവ: ഭാരതീയ ശിവസേന ജില്ലാ കമ്മിറ്റി രൂപീകരണയോഗം സംസ്ഥാന പ്രസിഡന്റ് അനിൽ ദാമോദർ ഉദ്ഘാടനം ചെയ്തു. 11 അംഗ ജില്ല കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി ജയകുമാർ പുളിക്കത്തറ (പ്രസിഡന്റ്), ശ്രീകുമാർ സി. മേനോൻ (സെക്രട്ടറി), ഓമന ആലുക്ക (ട്രഷറർ), മുരളീധരക്കുറുപ്പ് (സംസ്ഥാന കമ്മിറ്റി അംഗം), സിന്ധു കുറുപ്പ് (മഹിളാസേന ജില്ലാ പ്രസിഡന്റ്) എന്നിവരെ തിരെഞ്ഞടുത്തു. സംസ്ഥാന ട്രഷറർ സതീഷ് വാരിക്കാട്ട്, ബിനീഷ് മോഹൻ എന്നിവർ സംസാരിച്ചു.