udf
യു.​ഡി.​എ​ഫ് ​വി​ചാ​ര​ണ​ ​സ​ദ​സ് ​നാ​ളെ

തൃപ്പൂണിത്തുറ: യു.ഡി.എഫ് തൃപ്പൂണിത്തുറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് 4 ന് തൃപ്പൂണിത്തുറ നഗരസഭ ഓഫീസിന് സമീപം വിചാരണ സദസ് സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കെ. ബാബു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. യു.ഡി.എഫിന്റെ സംസ്ഥാന- ജില്ലാ നേതാക്കൾ പങ്കെടുക്കും. സദസിൽ എല്ലാ യു.ഡി.എഫ് പ്രവർത്തകരും ജനാധിപത്യവിശ്വാസികളും പങ്കെടുക്കണമെന്ന് യു.ഡി.എഫ് തൃപ്പൂണിത്തുറ നിയോജകമണ്ഡലം കൺവീനർ അഡ്വ.ദേവരാജൻ അഭ്യർത്ഥിച്ചു.