mother-eliswa
വരാപ്പുഴയിൽ നടന്ന മദർ എലീശ്വ ബലയിർപ്പണം

കൊച്ചി: ഭാരതത്തിലെ ആദ്യ കർമലീത്ത അംഗവും കേരളത്തിലെ പ്രഥമ സന്യാസിനിയുമായ മദർ എലീശ്വായുടെ ധന്യ പദവി പ്രഖ്യാപിച്ചുകൊണ്ടുള്ള കൃതജ്ഞത ബലിയർപ്പണത്തിന് വരാപ്പുഴ കോൺവെന്റിൽ വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ മുഖ്യ കാർമികത്വം വഹിച്ചു. ധന്യയായ മദർ എലീശ്വായെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുവാനുള്ള നൊവേന പ്രാർത്ഥന ഝാൻസി രൂപതയുടെ മെത്രാൻ ഡോ. പീറ്റർ പറപ്പിള്ളി നിർവഹിച്ചു. ധന്യയായ മദർ എലീശ്വായുടെ ചിത്രത്തിന്റെ അനാച്ഛാദന കർമ്മം തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പൊലീത്ത ഡോ.തോമസ് ജെ നെറ്റോ നിർവഹിച്ചു.