കോതമംഗലം: കോതമംഗലത്തിനു സമീപം വാരപ്പെട്ടിയിലെ വീട്ടിൽ നിന്ന് കാണാതായ ആറാം ക്ളാസ് വിദ്യാർത്ഥിനിയെ ചങ്ങനാശേരിയിൽ കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് കുട്ടിയെ കാണാതായാത്. ഇന്നലെ രാത്രിയോടെ ചങ്ങനാശേരി പൊലീസാണ് കുട്ടിയെ കിട്ടിയ വിവരം കോതമംഗലം പൊലീസിനെ അറിയിച്ചത്. തുടർന്ന് വീഡിയോ കോൾ വഴി കുട്ടിയ കണ്ട് തിരിച്ചറിഞ്ഞു. കുട്ടി എങ്ങനെയാണ് ഇത്ര ദൂരം സഞ്ചരിച്ചതെന്ന് വ്യക്തമായിട്ടില്ല. കുട്ടിയെ ഏറ്രെടുക്കാൻ രാത്രി കോതമംഗലം പൊലീസ് ചങ്ങനാശേരിയിലേക്ക് തിരിച്ചു. കുട്ടിയോട് പിന്നീട് കൃത്യമായ വിവരങ്ങൾ ചോദിച്ചറിയുമെന്ന് പൊലീസ് പറഞ്ഞു.