p

കൊച്ചി: പി.എസ്.സി ഒഴിവുകൾക്ക് അപേക്ഷിക്കാൻ കേരള പാരാമെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ നിർബന്ധമാക്കിയതോടെ പാരാമെഡിക്കൽ യോഗ്യതയുള്ള പതിനായിരക്കണക്കിനു പേരുടെ സർക്കാർജോലി​ സ്വപ്നം പൊലി​ഞ്ഞു. ഒരാഴ്ച മുമ്പ് മൂന്ന് ലാബ് ടെക്നീഷ്യൻ (ഡയാലി​സി​സ്) ഒഴിവിലേക്ക് വിളിച്ച വിജ്ഞാപനത്തിലാണ് പി.എസ്.സി ആദ്യമായി രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. വിദേശജോലിക്കും രജിസ്ട്രേഷൻ നിർബന്ധമാകുമെന്നതിനാൽ കൗൺസിൽ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ ലക്ഷങ്ങൾ വായ്പയെടുത്ത് പഠിക്കുന്നവരും പഠിച്ചിറങ്ങിയവരും ആശങ്കയിലാണ്.

കേരള ആരോഗ്യസർവകലാശാലയിൽ അഫി​ലി​യേഷനുള്ള സ്ഥാപനങ്ങളുടെയും കൗൺ​സി​ൽ അംഗീകരി​ച്ച സ്ഥാപനങ്ങളുടെയും വി​ദ്യാർത്ഥി​കൾക്കേ രജി​സ്ട്രേഷൻ ലഭിക്കൂ. കേരളത്തിലെ പ്രമുഖ ആശുപത്രികളിൽ വർഷങ്ങളായി നടത്തുന്ന ഡിപ്ളോമ, ഡിഗ്രി, പി.ജി പാരാമെഡിക്കൽ കോഴ്സുകൾക്ക് കനത്ത ഫീസ് കൊടുത്ത് പഠിച്ചവരും നി​രാശയിലാണ്. അന്യസംസ്ഥാനത്ത് പഠിച്ചവർ ആരോഗ്യസർവകലാശാലയിൽ നിന്ന് തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ രജിസ്ട്രേഷൻ ലഭിക്കൂ.

2021ൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാക്കി സർക്കാർ ഉത്തരവ് വന്നപ്പോൾ ഉദ്യോഗാർത്ഥി​കൾ കേരള അഡ്മി​നി​സ്ട്രേറ്റീവ് ട്രൈബ്യൂണലി​നെ സമീപി​ച്ചെങ്കി​ലും പി.എസ്.സി​ വി​ജ്ഞാപനം ഇറങ്ങാത്തതി​നാൽ കേസ് പരി​ഗണി​ച്ചി​ല്ല. വി​ജ്ഞാപനം ഇറങ്ങി​യ സാഹചര്യത്തിൽ ഹൈക്കോടതി​യി​ലുള്ള കേസ് വീണ്ടും ട്രൈ​ബ്യൂണലി​ലേക്ക് മാറ്റേണ്ടി​ വന്നേക്കും.

കോഴ്സുകൾക്കും സ്ഥാപനങ്ങൾക്കും നി​ലവാര മാനദണ്ഡങ്ങൾ നി​ശ്ചയി​ക്കാനും നടപ്പാക്കാനുമായി 2002ലാണ് പാരാമെഡി​ക്കൽ കൗൺ​സി​ൽ തുടങ്ങി​യത്.

• പ്രതി​സന്ധി​ക്ക് കാരണം

പാരാമെഡി​ക്കൽ കൗൺ​സി​ൽ ദേശീയതലത്തി​ൽ ഉണ്ടാകാതി​രുന്നതാണ് രജി​സ്ട്രേഷൻ പ്രശ്നത്തി​ന് അടി​സ്ഥാനം. 2022ൽ നാഷണൽ ഹെൽത്ത് അലൈഡ് പ്രൊഫഷണൽസ് കമ്മി​ഷൻ എന്ന കേന്ദ്രസംവി​ധാനം നി​ലവി​ൽ വന്നെങ്കി​ലും സംസ്ഥാന ഘടകങ്ങൾ രൂപംകൊണ്ടുകഴി​ഞ്ഞാലേ രജി​സ്ട്രേഷൻ പ്രശ്നങ്ങൾക്ക് പരി​ഹാരമാകൂ.

രാജ്യത്തെ പാരാമെഡി​ക്കൽ വി​ദ്യാഭ്യാസം ശാസ്ത്രീയമായി​ രൂപപ്പെട്ടുവരുന്നതേയുള്ളൂ. കേരളത്തി​ലെ അഫി​ലി​യേഷൻ, രജി​സ്ട്രേഷൻ പ്രശ്നങ്ങൾ ഏതാനും വർഷങ്ങൾക്കുള്ളി​ൽ പരി​ഹരി​ക്കപ്പെടും. കോഴ്സുകളുടെ അംഗീകാരം ഉറപ്പാക്കേണ്ട ബാദ്ധ്യത വി​ദ്യാർത്ഥി​യുടേതാണ്.

-അഷറഫ് പെരി​ലക്കോട്

മുൻ നോഡൽ ഓഫീസർ,

കേരള പാരാമെഡി​ക്കൽ​ കൗൺ​സി​ൽ

വിദേശ എം.ബി.ബി.എസുകാർക്ക് മെഡിക്കൽ കൗൺസിൽ യോഗ്യതാപരീക്ഷ നടത്തുന്നതുപോലെ പാരാമെഡിക്കൽ കൗൺസിലും തീരുമാനമെടുക്കണം. പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ജീവിതപ്രശ്നമാണ്.

-വി.ടി.കിരൺ

ഉദ്യോഗാർത്ഥി

ആ​യു​ഷ് ​ഒ.​പി​ ​ഏ​റ്റ​വും
കൂ​ടു​ത​ൽ​ ​കേ​ര​ള​ത്തിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​യു​ഷ് ​സേ​വ​ന​ങ്ങ​ൾ​ക്കാ​യു​ള്ള​ ​ഒ.​പി​ ​വി​ഭാ​ഗ​ത്തി​ൽ​ ​രാ​ജ്യ​ത്ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​സേ​വ​നം​ ​ന​ൽ​കു​ന്ന​ത് ​കേ​ര​ള​ത്തി​ലെ​ന്ന് ​നീ​തി​ ​ആ​യോ​ഗ് ​റി​പ്പോ​ർ​ട്ട്.​ ​ദി​വ​സേ​ന​ ​ഒ.​പി​ ​വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​വ​ർ​ദ്ധ​ന​യു​ണ്ടെ​ന്നും​ ​വി​ല​യി​രു​ത്തി.​ ​ആ​യു​ഷ് ​മേ​ഖ​ല​യി​ലെ​ ​കേ​ര​ള​ത്തി​ന്റെ​ ​മു​ന്നേ​റ്റ​ത്തെ​ ​നീ​തി​ ​ആ​യോ​ഗ് ​അ​ഭി​ന​ന്ദി​ച്ചു.​ ​ദേ​ശീ​യ​ത​ല​ ​അ​വ​ലോ​ക​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​വി​ദ​ഗ്ദ്ധ​രും​ ​അ​ട​ങ്ങു​ന്ന​ ​നീ​തി​ ​ആ​യോ​ഗ് ​സം​ഘം​ ​ആ​യു​ഷ് ​ഹെ​ൽ​ത്ത് ​ആ​ന്റ് ​വെ​ൽ​ന​സ് ​സെ​ന്റ​റു​ക​ൾ​ ​സ​ന്ദ​ർ​ശി​ച്ചാ​ണ് ​റി​പ്പോ​ർ​ട്ട് ​ത​യ്യാ​റാ​ക്കി​യ​ത്.

മെ​ഡി​ക്ക​ൽ​ ​ക്യാ​മ്പു​ക​ൾ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും​ ​കേ​ര​ളം​ ​മു​ന്നി​ലാ​ണ്.​ ​ഒ​രു​ ​ക്യാ​മ്പി​ൽ​ 600​ ​ഓ​ളം​ ​പേ​ർ​വ​രെ​ ​എ​ത്തു​ന്നു​ണ്ട്.​ ​ഇ​ത് ​രാ​ജ്യ​ത്തെ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​നി​ര​ക്കാ​ണ്.​ ​ആ​യു​ഷ് ​മെ​ഡി​ക്ക​ൽ​ ​സേ​വ​ന​ങ്ങ​ളോ​ടു​ള്ള​ ​ജ​ന​ങ്ങ​ളു​ടെ​ ​മു​ൻ​ഗ​ണ​ന​യി​ലും​ ​കേ​ര​ളം​ ​ഒ​ന്നാ​മ​താ​ണ്.
ക​ഴി​ഞ്ഞ​ ​ര​ണ്ടു​ ​വ​ർ​ഷ​ങ്ങ​ളി​ലാ​യി​ 532.51​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ആ​യു​ഷ് ​മേ​ഖ​ല​യു​ടെ​ ​വി​ക​സ​ന​ത്തി​നാ​യി​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ച്ച​തെ​ന്ന് ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​പ​റ​ഞ്ഞു.​ ​ആ​യു​ർ​വേ​ദ​ ​ചി​കി​ത്സാ​ ​രം​ഗം​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി​ ​പു​തു​താ​യി​ 116​ ​ത​സ്തി​ക​ക​ൾ​ ​സൃ​ഷ്ടി​ച്ചെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.