കൊച്ചി: ക്ഷീരവികസനവകുപ്പ് ജില്ലാ ക്ഷീരസംഗമം ഇന്നും നാളെയും മണീട് സെന്റ് കര്യാക്കോസ് കത്തീഡ്രൽ പാരിഷ് ഹാളിൽ നടക്കും. നാളെ ഉച്ചയ്ക് 12ന് നടക്കുന്ന സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ എട്ടിന് ഇ.ആർ.സി.എം.പി.യു ചെയർമാൻ എം.ടി. ജയൻ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ക്ഷീരകർഷക ചർച്ചാവേദി, ശില്പശാല, ആദരം, ഡയറി വോയേജ് എക്‌സിബിഷൻ, ക്ഷീരവികസന സെമിനാർ, ഉരുക്കളുടെ പ്രദർശനം, മൃഗചികിത്സ ക്യാമ്പ്, പൊതുസമ്മേളനം എന്നിവ നടക്കും. നാളെ മികച്ച ക്ഷീരകർഷകനെ മന്ത്രി പി. രാജീവ് ആദരിക്കും. അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.