ആലുവ: കൊച്ചി നഗരസഭ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, മാജിക് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ 'ഏജ് ഫ്രണ്ട്‌ലി കൊച്ചി' എന്ന മുദ്രാവാക്യമുയർത്തി 60 വയസിനു മുകളിൽ പ്രായമുള്ളവർക്കായി സംഘടിപ്പിച്ച ആൾ കേരള അത്‌ലറ്റിക് മീറ്റിൽ കുട്ടമശേരി സങ്കീർത്തനം വീട്ടിൽ എൻ.ഐ. രവീന്ദ്രൻ രണ്ട് സ്വർണവും ഒരു വെള്ളിയും നേടി. 3000 മീറ്റർ, 1500 മീറ്റർ എന്നീ ഇനങ്ങളിലാണ് സ്വർണം നേടിയത്. 800 മീറ്ററിലാണ് വെള്ളി നേടിയത്. മുൻ ഫാക്ട് എൻജിനീയറായ രവീന്ദ്രൻ എസ്.എൻ.ഡി.പി യോഗം ചാലക്കൽ ശാഖ പ്രസിഡന്റും കീഴ്മാട് പഞ്ചായത്ത് പൗരാവകാശ സമിതി ഭാരവാഹിയുമാണ്.