ആലുവ: കീഴ്മാട് പഞ്ചായത്ത് പൗരസംരക്ഷണ സമിതിയുടെയും സീനിയർ സിറ്റിസൺ ഫോറത്തിന്റെയും വനിതാ ഫോറത്തിന്റെയും 14 -ാം വാർഷികസമ്മേളനവും കുടുംബ സംഗമവും അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് അബൂബക്കർ ചെന്താര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് സനിതാ റഹിം, എടയപ്പുറം സഹകരണ ബാങ്ക് പ്രസിഡന്റ് പി.എ. മുജീബ്, രക്ഷാധികാരി പി.എ. മഹ്ബൂബ്, സാഹിത അബ്ദുസലാം, സി.എം. ജോസ്, ജോസഫ് കുര്യാപിള്ളി, സാജിത, ജാസ്മിൻ ഗഫൂർ, പി.എം. അബ്ദുൽ ഖാദർ, ടി.എച്ച്. സെയ്ത് മുഹമ്മദ്, ഗീതാമോഹൻ, അബ്ദുൽ ഗഫൂർ, മുസ്തഫ അസീസ്, എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു.