ആലുവ: സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അമ്പാട്ടുകാവ് യൂണിറ്റ് രൂപീകരണയോഗം ആലുവ ഏരിയാ രക്ഷാധികാരി എ. പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ശശിധരൻ നളോത്തുകുടി അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി പി.വി. തോമസ്, പഞ്ചായത്ത് അംഗം റംല അലിയാർ, കെ. അലിയാർ, മജീദ് മണ്ണാശേരി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സലിം കാഞ്ഞിരത്തിങ്കൾ (പ്രസിഡന്റ്), കെ.ടി. രാജു (സെക്രട്ടറി), എം.കെ. വാസു (വൈസ് പ്രസിഡന്റ്), സണ്ണി ആന്റണി (ജോയിന്റ് സെക്രട്ടറി), നളിനി ഭവനജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.