
കൊല്ലം: അച്ഛൻ സമ്മാനമായി നൽകിയ വയലിനിൽ അച്ഛൻ പഠിപ്പിച്ചത് അക്ഷരം തെറ്റാതെ വായിച്ച് ദേവദത്ത് നേടിയത് സംസ്ഥാന കലോത്സവത്തിലെ തുടർച്ചയായ രണ്ടാം എ ഗ്രേഡ്.
ദേവദത്ത് ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് വയലിൻ വാദന രംഗത്ത് പ്രശസ്തനായ വരാപ്പുഴ സ്വദേശി പി.കെ.പ്രസാദ് മകനെ വയലിൻ പഠിപ്പിച്ച് തുടങ്ങിയത്.
അച്ഛനും മകനും ചേർന്ന് നിരവധി സ്ഥലങ്ങളിൽ കച്ചേരിയും അവതരിപ്പിച്ചു. നോർത്ത് പറവൂർ പുല്ലൻകുളം എസ്.എൻ.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ദേവദത്ത് രണ്ടുവട്ടവും സിദ്ധിവിനായകം എന്ന കീർത്തം വായിച്ചാണ് അച്ഛന് ദക്ഷിണയായ് എ ഗ്രേഡ് സമ്മാനിച്ചത്.
വയലിന് പുറമേ വട്ടപ്പാട്ടിലും കഥാപ്രസംഗത്തിലും ദേവദത്ത് മത്സരിക്കുന്നുണ്ട്. ഡിഗ്രി വിദ്യാർത്ഥിനിയായ സഹോദരി മീനാക്ഷി വയലിനിസ്റ്റും ഡാൻസറുമാണ്. സജിതയാണ് അമ്മ.