അങ്കമാലി: സൗജന്യ നേത്രപരിശോധന- ശസ്ത്രക്രിയ നിർണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തുറവൂർ സ്വദേശി സേവാസമിതിയുടെയും ചൈതന്യ ഐ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ നടന്ന ക്യാമ്പ് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. സ്വദേശി സേവാസമിതി പ്രസിഡന്റ് ബിജു പുരുഷോത്തമൻ അദ്ധ്യക്ഷനായി. തുറവൂർ സെന്റ് അഗസ്റ്റ്യൻ പള്ളി വികാരി ഫാ.ആന്റണി പുതിയാപറമ്പിൽ, ഷീജ സതീഷ്, കെ.ടി. ഷാജി, എൻ.ടി. ബാബു, ജോബി പോൾ, സെബി വർഗീസ്, മെമ്പർമാരായ വി.വി. രഞ്ജിത്ത്, രജനി ബിജു, കെ.ജി.സജി സനൽ, എൻ. ബാലൻ തുടങ്ങിയവർ സംസാരിച്ചു.