fish-conference-
.MrDU: : മരട് നഗര സഭ വൈസ് ചെയർ പേഴ്സൺ അഡ്വ രശ്മി സനിന്റെ നേതൃത്വത്തിൽ നടന്ന മത്സ്യസഭ

മരട്: നഗരസഭയുടെ 2024-25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി​ സഭാപരിധിയിലെ മത്സ്യ ബന്ധന മേഖലയിലെ ക്ഷേമത്തിനായി മത്സ്യ സഭ ചേർന്നു.

മരട് നഗരസഭയിലെ മത്സ്യ ബന്ധന മേഖലയിലുള്ളവർ യോഗത്തിൽ പങ്കെടുത്തു. മത്സ്യ സഭയിൽ വന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തും. നഗരസഭാ മിനി കോൺഫറൻസ് ഹാളിൽ നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ.രശ്മി സനിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചെയർമാൻമാരായ റിയാസ് .കെ . മുഹമ്മദ്,ശോഭ ചന്ദ്രൻ ,ബിനോയ് ജോസഫ് , ബേബി പോൾ , ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.ജെ ജോൺസൻ ,കൗൺസിലർമാരായ സി .ആർ. ഷാനവാസ്, പി.ഡി. രാജേഷ്,മോളി ഡെന്നി , എ.ജെ തോമസ്, ദിഷ പ്രതാപൻ , എ.കെ അഫ്സൽ, സീമ ചന്ദ്രൻ , പത്മപ്രിയ വിനോദ്, ജയ ജോസഫ് , സി.റ്റി.സുരേഷ് ,മിനി ഷാജി , ഇ. പി ബിന്ദു, ജിജി പ്രേമൻ എന്നിവർ പങ്കെടുത്തു.