ചോറ്റാനിക്കര: അമ്പാടിമല വായനശാല വയോജന വേദിയുടെ ആഭിമുഖ്യത്തിൽ വയോജന സംഗമവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ദാസ് ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് സന്തോഷ് കുമാർ പി. പി. അദ്ധ്യക്ഷത വഹിച്ചു.

വയോജന വേദി കൺവീനർ സുദർശൻ ദിവാകരൻ സ്വാഗതം ആശംസിച്ചു.

വാർഡ് മെമ്പർ പി. വി. പൗലോസ് വായനശാല സെക്രട്ടറി പ്രദീപ് ആദിത്യ ബോധികൺവീനർ

സന്തോഷ് തൂമ്പുങ്കൽ എന്നിവർ സംസാരിച്ചു. മാസ്റ്റർ എറണാകുളം ശിവകുമാറിനെയും

ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് കായിക പ്രതിഭ റോഷനെയും ആദരിച്ചു.

തുടർന്ന് വായനശാലയുടെ വിവിധ പോഷക ഘടകങ്ങളിലെ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

വി.എൻ. മോഹനൻ നന്ദി പറഞ്ഞു.