കാഞ്ഞിരമറ്റം: 25 മുതൽ 28 വരെ മലപ്പുറം ജില്ലയിലെ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളപ്രചരണാർത്ഥം മുസ്ലിം ഗേൾസ് ആൻഡ് വുമൺസ് മൂവ്മെന്റ് ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാസൗഹൃദമുറ്റം പരിപാടി സംഘടിപ്പിച്ചു.
ശബാബ് നഗറിൽ നടന്ന പരിപാടിയിൽ എം.ജി.എം.ആമ്പല്ലൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എസ്. നസീമ അദ്ധ്യക്ഷത വഹിച്ചു. എം.ജി.എം. എറണാകുളം മണ്ഡലം ജനറൽ സെക്രട്ടറി സി. നസീമ ഉദ്ഘാടനം ചെയ്തു. കെ.എൻ .എം സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം.ബഷീർ മദനി , അബ്ദുൽ സലാം ഇസ്‌ലാഹി എന്നിവർ പ്രഭാഷണം നടത്തി.
ഫിദ ജവാദ്, നൈസ അൻവർ , എം.എൻ. ആമിന , ഹാജറ ബിൻത് നാസർ, മുഹ്സിന കെ.എസ്, മറിയം ഖാത്തൂൻ , സജിന ഷംസു , സജീന സലാം, അഫ്റ ഫാത്വിമ, തബസ്സും ഖാത്തൂൻ , ആലിയാ നിഷാദ് എന്നിവർ സംസാരിച്ചു. വിവിധയിനങ്ങളിൽ കലാ മത്സരങ്ങളും നടത്തി.