ചോറ്റാനിക്കര: എസ്.എൻ. ഡി. പി യോഗം കെ. ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ 122-ാമത് സ്ഥാപകദിനാഘോഷ സമ്മേളനം യൂണിയൻ പ്രസിഡന്റ് ഇ. ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി അഡ്വ എസ്. ഡി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മൺമറഞ്ഞ പൂർവസൂരികളുടെ ത്യാഗോജ്വല സംഭാവനകളെ അനുസ്മരിക്കുകയും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഉജ്ജ്വലനേതൃത്വത്തിന് പിന്തുണയും പ്രഖ്യാപിക്കുകയുംചെയ്തു. യൂണിയൻ കൗൺസിലർ യു. എസ്. പ്രസന്നൻ, വനിതാ സംഘം പ്രസിഡന്റ് ജയ അനിൽ, വത്സ മോഹനൻ, രാജി ദേവരാജൻ,സലിജ അനിൽകുമാർ, ആശ അനീഷ് ഓമനരാമകൃഷ്ണൻ, ശ്രീകല. വി. ആർ ,വൈക്കം അനൂപ്, ഡോ.ശരത്ത്ചന്ദ്രൻ എന്നിവർ സംസാരിച്ചു.