കാലടി: കാഞ്ഞൂർ സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാൾ 19,20 തീയതികളിലും എട്ടാമിടം 26,27തീയതികളിലും ആഘോഷിക്കുമെന്ന് വികാരി ഫാ.ജോസഫ് മണവാളൻ അറിയിച്ചു. 10ന് കപ്പേളയിലും 11 ന് പള്ളിയിലും നോവേന ആരംഭിക്കും. 17 ന് തിരുനാൾ കൊടിയേറ്റം. 19,20 തീയതികളിൽ രാവിലെ മുതൽ തുടർച്ചയായി കുർബാന ഉണ്ടാകും. 19,20,26,27 തീയതികളിൽ പ്രദക്ഷിണവും നടത്തും.