മൂവാറ്റുപുഴ: ആയവന ഗ്രാമ പഞ്ചായത്ത് 2024 -25 സാമ്പത്തിക വർഷത്തെ വികസന സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ കടയ്ക്കോട്ട് അദ്ധ്യക്ഷത വഹിച്ചു.. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രഹന സോബിൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ, ആരോഗ്യ-വിദ്യാഭ്യാസ ചെയർപേഴ്സൺ ജൂലി സുനിൽ, മെമ്പർമാരായ ഉഷ രാമകൃഷ്ണൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ. ബാലചന്ദ്രൻ , അസിസ്റ്റന്റ് സെക്രട്ടറി അജിതകുമാരി എന്നിവർ സംസാരിച്ചു.