കാലടി: കാഞ്ഞൂർ ഗ്രാമീണ വായനശാല എസ്. പരമേശ്വരന്റെ വസതിയിൽ പുസ്തകചർച്ച സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ. രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ജയമോഹനന്റെ നൂറു സിംഹാസനങ്ങൾ എന്ന പുസ്തകം വി.കെ.രമേശൻ അവതരിപ്പിച്ചു. വായനശാല പ്രസിഡന്റ്‌ എം.കെ.രാമചന്ദ്രൻ അദ്ധ്യക്ഷനായി. എം.കെ. ലെനിൻ, ഇ.എ. മാധവൻ, പി.വി. മോഹനൻ, കെ.എസ് . പരമേശ്വരൻ, ഇന്ദിര രാമചന്ദ്രൻ, അജിവർഗീസ്, ശ്രീജ മാധവൻ എന്നിവർ സംസാരിച്ചു.