#രണ്ട് യാത്രക്കാർ പിടിയിൽ
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് കേസുകളിലായി 1.24 കോടി രൂപ വിലവരുന്ന 2312 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. 84 ലക്ഷം രൂപ വിലവരുന്ന 1515.20 ഗ്രാം സ്വർണവുമായി കോഴിക്കോട് സ്വദേശി മൻസൂറും 797 ഗ്രാം സ്വർണവുമായി പെരുമ്പാവൂർ സ്വദേശി സുബൈറുമാണ് പിടിയിലായത്.
എയർ അറേബ്യ വിമാനത്തിൽ മസ്‌കറ്റിൽ നിന്ന് ഷാർജ വഴിയാണ് മൻസൂർ കൊച്ചിയിലെത്തിയത്. ബാഗേജ് പരിശോധിച്ചപ്പോഴാണ് എമർജൻസി ലാംപ് റീചാർജ് ചെയ്യുന്ന ബാറ്ററിക്കകത്ത് സ്വർണം കണ്ടെത്തിയത്. സൗദി വിമാനത്തിൽ ജിദ്ദയിൽ നിന്ന് കൊച്ചിയിലെത്തിയതാണ് സുബൈർ. ഇയാൾ മൂന്ന് ക്യാപ്സൂളുകളാക്കിയാണ് സ്വർണം ശരീരത്തിൽ ഒളിപ്പിച്ചിരുന്നത്.