കിഴക്കമ്പലം: എസ്.എൻ.ഡി.പി യോഗം പഴങ്ങനാട് ശാഖയിലെ ചൂരക്കോട് ഗുരുകീർത്തി കുടുംബയൂണിറ്റിന്റെ 18ാം വാർഷികവും സർവൈശ്വര്യപൂജയും യോഗം ഡയറക്ടർ ബോർഡ് അംഗം പി.പി. സനകൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ടി.കെ. ബിജു അദ്ധ്യക്ഷനായി. സർവൈശ്വര്യ പൂജയ്ക്ക് ആലുവ അദൈതാശ്രമത്തിലെ ജയന്തൻ ശാന്തി നേതൃത്വം നൽകി. മായ സജീവ് , ശാഖ സെക്രട്ടറി ശശിധരൻ മേടയ്ക്കൽ, മുൻ ശാഖ പ്രസിഡന്റ് എൻ. ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ജി. അനിദാസ്, ഷൈലജ വിജയൻ, എൻ.ടി. തമ്പി, അഞ്ജു പ്രദീപ്, രതിക സുരേഷ്, ഇ.ആർ. അരവിന്ദൻ, എസ്. രവീന്ദ്രൻ, അനന്യ സജി എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ളസ്ടു വിജയികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും കുടുംബയൂണിറ്റിലെ മുതിർന്ന അംഗത്തെ ആദരിക്കലും നടത്തി.