കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ അംബികാമഠം കാരിയ്ക്കൽ റോഡ് ഇന്റർലോക്ക് കട്ട വിരിച്ച് സഞ്ചാര യോഗ്യമാക്കി. പഞ്ചായത്ത് അംഗം കെ.പി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് വികസനസമിതി ചെയർമാൻ കെ.പി. സുനിൽ കുമാർ അദ്ധ്യക്ഷനായി. കൺവീനർ എൻ.ആർ. അജിത്, കെ.വി. നീലാംബരൻ, വി.ബി. സന്തോഷ്, കെ.എൻ. പത്മനാഭൻ നായർ, സി.കെ. ഉമ്മർ, എ. ചന്ദ്രബോസ്, ഷീല വിജയൻ എന്നിവർ സംസാരിച്ചു.