 
കൊച്ചി: എൻജിനീയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലൈസൻസ്ഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) സംസ്ഥാന സമ്മേളനം 26, 27 തീയതികളിൽ എറണാകുളത്ത് നടക്കും. നിർമാണ മേഖലയിലെ പ്രതിസന്ധികൾ, പെർമിറ്റ് ഫീസ് വർദ്ധന, നിർമാണ സാമഗ്രികളുടെ വിലക്കയറ്റം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യും. 26 ന് 3.30 ന് ഗോശ്രീ പാലം മുതൽ എറണാകുളത്തപ്പൻ ഗ്രൗണ്ട് വരെ പ്രകടനം നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏഴായിരത്തോളം എൻജിനീയർമാർ പ്രകടനത്തിൽ പങ്കെടുക്കും. വൈകിട്ട് 5.30 ന് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ലെൻസ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ് കുമാർ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായിരിക്കും. മേയർ എം. അനിൽകുമാർ, എം.എൽ.എ മാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്‌സി എന്നിവർ പങ്കെടുക്കും.
27ന് കലൂരിലെ ഗോകുലം കൺവൻഷൻ സെന്ററിൽ പ്രതിനിധി സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.