കോടനാട്: സീനിയർ സീറ്റിസൺസ് ഫ്രണ്ട്സ് അസോസിയേഷൻ കോടനാട് മേഖലാ സമ്മേളനം നടത്തി. പ്രസിഡന്റ് സി.എസ്. ശ്രീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ഏരിയാ വൈസ് പ്രസിഡന്റ് പി.രാമചന്ദ്രൻ
പുതിയ അംഗങ്ങൾക്ക് മെമ്പർഷിപ്പ് നൽകി. സെക്രട്ടറി പി. ശിവൻ റിപ്പോർട്ട് അവതരിപ്പിച്ചു. പോൾതോമസ് ജോൺ, എം.എ.വർഗീസ്, രാമചന്ദ്രൻ മനയത്ത്, ഡി. ചന്ദ്രശേഖരൻ,
പി.കെ. അശോകൻ ബാബു പുരവത്ത് എന്നിവർ സംസാരിച്ചു.