ആലുവ: മുപ്പത്തടം മഠത്തുംപടി പുറന്തലപ്പാടത്ത് കുഞ്ഞിക്കൊച്ച് ഹാജി സൗജന്യമായി നൽകിയ ഭൂമിയിൽ കടുങ്ങല്ലൂർ പഞ്ചായത്തും എടയാർ സുദ്ദ് കെമി ഇൻഡ്യയും സംയുക്തമായി നിർമ്മിച്ച മൂന്ന് വീടുകളുടെ ആധാരവും താക്കോൽ കൈമാറലും മന്ത്രി പി. രാജീവ് നിർവഹിച്ചു.

പടിഞ്ഞാറെ കടുങ്ങല്ലൂർ ശാന്താലയത്തിൽ പരേതനായ അനിൽകുമാറിന്റ ഭാര്യ ജയശ്രീ, വായ്ക്കാട്ടുംകുഴി വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ബിന്ദു, കിഴക്കെ കടുങ്ങല്ലൂർ ജലജ നിവാസിൽ മഹേഷ്‌ - വിദ്യ ദമ്പതികൾ
എന്നിവർക്കാണ് 21 ാം വാർഡിൽ വെളിയത്തുപറമ്പിൽ 2.100 സെന്റ് സ്ഥലംവീതം കുഞ്ഞിക്കൊച്ച് ഹാജി നൽകിയത്. ഇവിടെയാണ് പഞ്ചായത്തും സൂദ് കെമിയും ചേർന്ന് വീടുനിർമ്മിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സൂദ് കെമി ജനറൽ മാനേജർ

സജി വി. മാത്യു, എം.കെ. കുഞ്ഞികൊച്ച് ഹാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി, പി.എ. അബുബക്കർ, ഓമന ശിവശങ്കരൻ, കെ.എം. മുഹമ്മദ് അൻവർ, ബേബി സരോജം, ഉഷദാസൻ, വി.എം. ശശി, വി.കെ. ഷാനവാസ്, ഖാലിദ് ആത്രപ്പിള്ളി, സജീവ് തത്തയിൽ എന്നിവർ സംസാരിച്ചു. എം.കെ. കുഞ്ഞിക്കൊച്ചു ഹാജിയെ ആദരിച്ചു.