ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതി മന്ത്രി പി. രാജീവ് തെങ്ങിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ചുള്ള സെമിനാറിന്റെയും പ്രദർശന വില്പന സ്റ്റാളുകളുടെയും ഉദ്ഘാടനവും നിർവഹിച്ചു.

ജില്ലാ കൃഷി ഓഫീസർ ഇൻചാർജ് സഞ്ജു സൂസൻ മാത്യു പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസർ നയിമ നൗഷാദ് അലി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രമ്യ തോമസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. സലിം, ഇന്ദു പി. നായർ, പി.എൻ. രാജു, പി.എ. അബൂബക്കർ, ട്രീസ മോളി, ഓമന ശിവശങ്കരൻ, കെ.ആർ. രാമചന്ദ്രൻ, വി.കെ. ശിവൻ എന്നിവർ സംസാരിച്ചു.