ആലങ്ങാട്: കൃഷിക്ക് ഒപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി കൊങ്ങോർപ്പിള്ളി സർവീസ് സഹകരണ ബാങ്കിന് കീഴിൽ രൂപീകരിച്ച വയൽ എസ്.എച്ച്.ജി പൊട്ടുവെള്ളരി നട്ടു. അബ്ദുൽ ജബ്ബാറിന്റെ കൃഷിയിടത്തിലെ നടീൽ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്. പഞ്ചായത്ത് അംഗം തസ്നി സിറാജുദ്ദീൻ, കൃഷിക്ക് ഒപ്പം കളമശേരി കോ ഓർഡിനേറ്റർ എം.പി. വിജയൻ, വയൽ ഗ്രൂപ്പ് പ്രതിനിധികൾ,​ കർഷകർ എന്നിവർ പങ്കെടുത്തു.