കോലഞ്ചേരി: പുത്തൻകുരിശ് ഏകത റസിഡന്റ്സ് അസോസിയേഷൻ പുതുവത്സരാഘോഷവും വാർഷികവും പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.വൈ. പൗലോസ് അദ്ധ്യക്ഷനായി. സെക്രട്ടറി എം.വി. രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗം വി.എസ്. ബാബു, എം.ആർ. ഗോപാലകൃഷ്ണൻ, ജോർജ് വർക്കി, എം.കെ. രാമചന്ദ്രൻ, പി.പി. ഏലിയാസ് എന്നിവർ സംസാരിച്ചു.