കളമശേരി : കൊങ്ങോർപ്പിള്ളി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ രൂപീകരിച്ചിട്ടുള്ള വയൽ സ്വാശ്രയ ഗ്രൂപ്പിലെ മാസ്റ്റർ കർഷകൻ അബ്ദുൽ ജബ്ബാറിന്റെ കൃഷിയിടത്തിൽ പൊട്ടുവെള്ളരി നടീൽ നിയമ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ് ,ഗ്രാമപഞ്ചായത്ത് അംഗം തസ്നി സിറാജുദ്ദീൻ, കൃഷിക്ക് ഒപ്പം കളമശേരി കോഓഡിനേറ്റർ എം. പി വിജയൻ, വയൽ ഗ്രൂപ്പ് പ്രതിനിധികൾ കർഷകർ എന്നിവർ പങ്കെടുത്തു.