കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്ത് മൂന്നാം വാർഡിൽ എം. എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 38 ലക്ഷം രൂപ ചെലവഴിച്ചു പൂർത്തീകരിച്ച പട്ടിയാനിപ്പുഴയിൽ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. അനൂപ് ജേക്കബ്‌ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സന്ധ്യാമോൾ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സുനി ജോൺസൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ലളിത വിജയൻ, പഞ്ചായത്ത് അംഗങ്ങളായ ആതിര സുമേഷ്, സി.വി. ജോയ്, കെ.കെ.രാജ്‌കുമാർ, വാട്ടർ അതോറിട്ടി അസി. എൻജിനിയർമാരായ കെ.ബി. ബിജിത, തനൂജ തോമസ്, സൈബു മടക്കാലിൽ, ജോൺസൻ വർഗീസ്, ജോഷി കെ. പോൾ, രഞ്ജിത്ത് ശിവരാമൻ, റോയ് ഐസക് എന്നിവർ സംസാരിച്ചു.