കൂത്താട്ടുകുളം: സി.പി.എം കൂത്താട്ടുകുളം ഏരിയാ കമ്മിറ്റി അംഗം, കൂത്താട്ടുകുളം ലോക്കൽ സെക്രട്ടറി, ഫാർമേഴ്സ് ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച വി.കെ. സോമന്റെ ഏഴാമത് അനുസ്മരണം നടന്നു. സി.പി.എം ഏരിയാ സെക്രട്ടറി പി.ബി . രതീഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം സണ്ണി കുര്യാക്കോസ് അദ്ധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗങ്ങളായ സി.എൻ. പ്രഭകുമാർ, എം.ആർ. സുരേന്ദ്രനാഥ് , ലോക്കൽ സെക്രട്ടറി ഫെബിഷ് ജോർജ്, ബ്രാഞ്ച് സെക്രട്ടറി കെ.എം. സുജാത എന്നിവർ സംസാരിച്ചു.