വൈപ്പിൻ: വൈപ്പിൻ സർവീസ് പെൻഷണേഴ്‌സ് സഹകരണ സംഘത്തിലെ അംഗങ്ങളുടെ കുടുംബസംഗമവും കലാമേളയും ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ഡോ.കെ. എസ്. പുരുഷൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, സെക്രട്ടറി കെ. എം. ബാബു എന്നിവർ സംസാരിച്ചു.

പി.എച്ച്ഡിയും മെഡിക്കൽ പി.ജിയും കരസ്ഥമാക്കിയ ഡോ. ആതിര, ഡോ. അമൃത എന്നിവരെ ആദരിച്ചു.