മൂവാറ്റുപുഴ: ഇനിയും ഞങ്ങൾ സഹിക്കണമോ എന്ന മുദ്രാവാക്യം ഉയർത്തി 20ന് ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന മനുഷ്യച്ചങ്ങലയുടെ പ്രചാരണാർത്ഥം പായിപ്ര വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കാൽനട പ്രചാരണ ജാഥയുടെ ഉദ്ഘാടനം ബ്ലോക്ക് സെക്രട്ടറി ഫെബിൻ മൂസ നിർവഹിച്ചു. മേഖലാ പ്രസിഡന്റ് പി.ജി. ലാലു അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി ആർ.സുകുമാരൻ, ജാഥ ക്യാപ്ടൻ അജിൻ അശോകൻ, മേഖലാ ട്രഷറർ ലാൽ മുഹമ്മദ്, മേഖലാ എക്സിക്യുട്ടീവ് അംഗങ്ങളായ രാജശ്രീ, അദ്വൈത ദിലീപ്, സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരായ കെ.ഘോഷ്, കെ.എം. രാജമോഹനൻ, എം.എം. സിറാജ് എന്നിവർ സംസാരിച്ചു. ജാഥ പേഴക്കാപ്പിള്ളിയിൽ സമാപിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് പ്രസിഡന്റുമായ റിയാസ് ഖാൻ ഉദ്ഘാടനം ചെയ്തു.