വൈപ്പിൻ: വൈപ്പിൻ നിയോജകമണ്ഡലത്തിൽ യൂത്ത് കോൺഗ്രസിന്റെ പുതിയ നേതൃത്വം ചുമതലയേറ്റു. സ്ഥാനാരോഹണ ചടങ്ങ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് നാഷണൽ കോ ഓർഡിനേറ്റർ ദീപക് ജോയ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്വാതിഷ് സത്യൻ, വിഷ്ണു പ്രദീപ്, നോബൽ കുമാർ, ഷാരോൺ പനയ്ക്കൽ, കെ.എം. പ്രസൂൺ, ജില്ലാ ജനറൽ സെക്രട്ടറി അഗസ്റ്റിൻ ജോസഫ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സി.ബി. നിതിൻ, വിവേക് ഹരിദാസ്, ടിറ്റോ ആന്റണി, എ.പി. ആന്റണി, എം.ജെ. ടോമി, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. ഡോണോ തുടങ്ങിയവർ പങ്കെടുത്തു.