 
ആലുവ: കോൺഗ്രസിന് ഊർജ്ജം പകരാൻ യൂത്ത് കോൺഗ്രസിന് കഴിയണമെന്ന് ബെന്നി ബഹന്നാൻ എം.പി പറഞ്ഞു. യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡന്റായി പി.എച്ച്. അസ്ലം ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര, സംസ്ഥാന ജനദ്രോഹ സർക്കാരുകൾക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ യൂത്ത് കോൺഗ്രസ് സജ്ജരാകണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലിന്റോ പി. ആന്റു അദ്ധ്യക്ഷത വഹിച്ചു.
ജെബി മേത്തർ എം.പി, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എം.എൽ.എമാരായ അൻവർ സാദത്ത്, ഉമ തോമസ്, കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ്, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, എം.എ. ചന്ദ്രശേഖരൻ, കെ.എസ്. ബിനീഷ്‌കുമാർ, പി.എൻ. ഉണ്ണിക്കൃഷ്ണൻ, പി.ബി. സുനീർ, ബാബു പുത്തനങ്ങാടി, വി.പി. ജോർജ്, പി.എ. മുജീബ്, കെ.എൻ. കൃഷ്ണകുമാർ, ലത്തിഫ് പൂഴിത്തറ, ജിൻഷാദ് ജിന്നാസ്, അബ്ദുൽ റഷീദ്, വി.ആർ. രാംലാൽ, ഫസ്‌ന യുസഫ്, അൽ അമീൻ അഷ്റഫ് എന്നിവർ സംസാരിച്ചു.