 
വൈപ്പിൻ: കെ.എസ്.കെ.ടി.യു മുഖമാസികയായ കർഷക തൊഴിലാളിയുടെ പ്രഥമ കേരള സാഹിത്യ പുരസ്‌കാരത്തിന്റെ കവിതാ വിഭാഗത്തിൽ രണ്ടാംസ്ഥാനം ചെറായി സ്വദേശി ശ്രീദേവി കെ. ലാലിന്. ഇരുപതിനായിരത്തൊന്ന് രൂപയും വെങ്കലശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ചേർന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീദേവി കെ. ലാലിന് സമ്മാനിച്ചു.
പി. ജി സ്മാരക കാവ്യ പുരസ്‌കാരം, ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന ചെറുകഥാ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ശ്രീദേവി മൂന്ന് കാവ്യസമാഹാരങ്ങളും ഒരു കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭർത്താവ്: കുസുംഷലാൽ ചെറായി (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: അഭിജിത്ത് കെ ലാൽ, ആർദ്ര കെ ലാൽ.