obit

കോലഞ്ചേരി: കോലഞ്ചേരി മീമ്പാറ കുടകുത്തി ആറ്റുപുറത്ത് റിട്ട. അദ്ധ്യാപകൻ എ.കെ. പൗലോസിന്റെ മകൻ ബേസിൽ (30) ക്രിക്കറ്റ് കളിക്കുന്നതിനി‌ടെ ബംഗളുരുവിൽ കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. ബംഗളുരു കൊവാൾക്കോ കമ്പനിയിൽ എൻജിനിയറായിരുന്നു.

മൃതദേഹം ഇന്ന് വൈകിട്ട് 6ന് വീട്ടിലെത്തിക്കും. സംസ്കാരം നാളെ രാവിലെ 10ന് നീറാംമുകൾ സെന്റ് പീ​റ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: മിത (ഇന്റൽ പ്രൈവറ്റ് ലിമിറ്റഡ് ബംഗളുരു). മാതാവ് : മിനി (റിട്ട. അദ്ധ്യാപിക).