ഫോർട്ടുകൊച്ചി: കീശ കീറാതെ രുചികരമായ നാടൻ ഭക്ഷണം ലഭിക്കണോ? അതും ആവി പറക്കുന്ന ഇഷ്ട വിഭവങ്ങൾ. വലിയ കടയൊന്നുമല്ല, ഒരു തട്ടുകടയാണ് താരം. ഫോർട്ടുകൊച്ചി അമരാവതിയിലെ സുരയുടെ തട്ട് കടയിലാണ് നാട്ടകാർക്കൊപ്പം വിദേശികളും ഇവിടെ ഇടിച്ചുകയറുകയാണ്.
.സുരയെന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന സുരേഷിന്റെ തട്ട് കട തേടി വിദേശികൾ എത്തുന്നത് ഇപ്പോൾ പതിവുകാഴ്ച്ചയാണ്. കുറഞ്ഞ ചെലവിൽ രുചികരമായ ഭക്ഷണം കഴിക്കാമെന്നതാണ് പ്രത്യേകത.
കാൽ നൂറ്റാണ്ടിലേറെയായി സുരേഷ് ഇവിടെ തട്ട് കട നടത്താൻ തുടങ്ങിയിട്ട്. ദോശ,പുട്ട്,അപ്പം,ചെറു കടികളെല്ലാം സുരേഷിന്റെ തട്ട് കടയിൽ കുറഞ്ഞ വിലയിൽ ലഭിക്കും.വൈകിട്ട് നാലിന് ആരംഭിക്കുന്ന കച്ചവടം രാത്രി പതിനൊന്നോടെ അവസാനിക്കും. സമീപം നിരവധി വലിയ ഹോട്ടലുകളുണ്ടെങ്കിലും നാട്ടുകാർക്ക് പ്രിയം സുരയുടെ കട തന്നെ.
............................
സ്വാദിഷ്ടമായ ഭക്ഷണമാണ് ഇവിടെ വിളമ്പുന്നത്. അത് കൊണ്ട് തന്നെ വിദേശികളും സുരയുടെ തട്ട് കട തേടിയെത്തുന്നു.ആവി പറക്കുന്ന ഭക്ഷണപ്രിയരാണ് വിദേശികളും സ്വദേശികളും. കുറഞ്ഞ ചെലവിൽ ഭക്ഷണം കഴിക്കാമെന്നതും ഇവിടത്തെ പ്രത്യേകതയാണ്.
നാട്ടുകാർ