മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നിന്നുള്ള കെ.എസ്.ആർ. ടി .സി സർവീസുകൾ പുനരാരംഭിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.

കെ.എസ്.ആർ.ടി.സി രാത്രി പത്തിനുണ്ടായിരുന്ന എറണാകുളം സർവീസ് പുനഃസ്ഥാപിക്കണം. രാവിലെ മൂവാറ്റുപുഴയിൽ നിന്നും പാലക്കുഴ വഴിയുള്ള കൂത്താട്ടുകുളം, മൂവാറ്റുപുഴ - വണ്ണപ്പുറം സർവ്വീസുകളും പുനരാരംഭിക്കണം. മൂവാറ്റുപുഴയിൽ ലഹരിവിമുക്ത ക്യാമ്പയിൻ ശക്തമാക്കും. ഇതിന്റെ ഭാഗമായി പരിശോധനകൾ വ്യാപകമാക്കാനും താലൂക്ക് സഭയിൽ തീരുമാനമായി. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.പി.ബേബി, ബിനോ ചെറിയാൻ, ആർ.ഡി.ഒ പി.എൻ. അനി, തഹസിൽദാർ രഞ്ജിത് ജോർജ്, തഹസിൽദാർ (എൽ.ആർ) പി.പി. അസ്മാബീവി എന്നിവർ പങ്കെടുത്തു.