ഫോർട്ട് കൊച്ചി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊച്ചി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം കലാജാഥയ്ക്ക് സ്വീകരണം നൽകി. ശാസ്ത്രബോധമുള്ള ഒരു ജനതയെ വാർത്തെടുക്കാൻ കലാജാഥ ആഹ്വാനം നൽകി. പരിപാടിയിൽ അനൽ കൃഷ്ണ , കെ. എം. അഷ്റഫ് , കെ. ജെ. ആൻറണി , മാർട്ടിൻ, ബഷീർ, ജോസഫ് കൊറിയ എന്നിവർ സംസാരിച്ചു തുടർന്ന് കലാകാരന്മാർ നാടകങ്ങൾ അവതരിപ്പിച്ചു.